രാജ്നാഥ്സിംഗ് ജനവരി രണ്ടിന് പ്രസിഡന്റായി സ്ഥാനമേല്‍ക്കും
മുംബൈ: ബിജെപി ജനറല്‍ സെക്രട്ടറി രാജ്നാഥ്സിംഗ് ജനവരി രണ്ടിന് പാര്‍ട്ടി പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കി.
ബിജെപി രജതജൂബിലി സമ്മേളനം സമാപിക്കുന്ന ഡിസംബര്‍ 31ന് എല്‍.കെ.അദ്വാനി ബിജെപി പ്രസിഡന്റ് സ്ഥാനമൊഴിയും. അദ്വാനി സ്ഥാനമൊഴിഞ്ഞതിനു ശേഷമായിരിക്കും രാജ്നാഥിനെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നത്.
ഡിസംബര്‍ 31ന് അദ്വാനി നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ചില സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ബിജെപി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു. സ്ഥാനങ്ങളുണ്ടായാലും ഇല്ലെങ്കിലും അദ്വാനിയും വാജ്പേയിയും പാര്‍ട്ടിക്ക് വഴിക്കാട്ടികളായി തുടരുമെന്നും നായിഡു വ്യക്തമാക്കി.












Click it and Unblock the Notifications