Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎ നയം തീവ്രവാദം വളര്‍ത്തുന്നു: അദ്വാനി

മുംബൈ: യുപിഎ നയങ്ങളാണ് രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്നതെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി പറഞ്ഞു. മുംബൈയില്‍ നടക്കുന്ന പാര്‍ട്ടി രജതജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കവെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സസിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ സുരക്ഷയുടെ കാര്യത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നാണ് ഐഐഎസ്സിക്കു നേരെയുണ്ടായ ആക്രമണം തെളിയിക്കുന്നത്. ഇത് കാര്യനിര്‍വഹണത്തിലുളള വീഴ്ചയല്ല, മറിച്ച് നയങ്ങളിലുള്ള വീഴ്ചയാണ്.

പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാരിനും അനുകൂല അഭിപ്രായമായിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്നുളള ഭീകരവാദം അവസാനിപ്പിക്കാമെന്ന് പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഉറപ്പുനല്‍കിയ ശേഷമാണ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ദുര്‍ബലമായതു കൊണ്ട് അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അടുത്തകാലത്ത് ജമ്മു കശ്മീര്‍, അയോധ്യ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.

ബാംഗ്ലൂരില്‍ തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയിട്ടും ഇത്തരമൊരു സംഭവം നടന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ആക്രമണമുന്നറിയിപ്പിനെ തുടര്‍ന്ന് ഇത് നേരിടാനായി കര്‍ണാടക സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+