ഭീകരാക്രമണം: ചെന്നൈയിലും കനത്ത സുരക്ഷ
ചെന്നൈ: ബുധനാഴ്ച ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സസില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലും സുരക്ഷ ശക്തമാക്കി.
ബാംഗ്ലൂരില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും വാഹനങ്ങളെത്തുന്ന ചെക്പോസ്റുകളില്‍ കനത്ത പരിശോധനയാണ് നടത്തുന്നത്. ചെന്നൈ റെയില്‍വെ സ്റേഷന്‍, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ രാത്രി നഗരത്തിലെമ്പാടും പൊലീസ് പട്രോളിംഗ് നടത്തിയിരുന്നു. നേരത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ തമിഴ്നാട് സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ തമിഴ്നാട്ടില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. രാജപക്സെ സന്ദര്‍ശനം റദ്ദാക്കിയെങ്കിലും കനത്ത സുരക്ഷ തുടരുന്നുണ്ട്.












Click it and Unblock the Notifications