പശ്ചിമ ബംഗാളില്‍ സുരക്ഷ കര്‍ശനമാക്കി
കൊല്‍ക്കത്ത: ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് നേരെ തീവ്രവാദി ആക്രമണമുണ്ടായ സാഹചര്യത്തില്‍ പശ്ചിമബംഗാളിലെ ശാസ്ത്രസ്ഥാപനങ്ങളിലും ലാബോറട്ടറികളിലും സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കി.
ഐടി സ്ഥാപനങ്ങള്‍, ഇന്ത്യന്‍ സ്റാറ്റിറ്റിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട്, നാഷണല്‍ ലാബോറട്ടറി, റെയില്‍വേ സ്റേഷനുകള്‍, വിമാനത്താവളം, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാസംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഐടി, ശാസ്ത്രസ്ഥാപനങ്ങളില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ജാഗരൂകരായിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications