ആന്ധ്രയില്‍ മൂന്ന് നക്സലുകള്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കരീം നഗറില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റുകള്‍ കൊല്ലപ്പെട്ടു.
ബൊമ്മികുണ്ഡയില്‍ ഡിസംബര്‍ 29 വ്യഴാഴ്ച രാവിലെയുണ്ടായ ഏററുമുട്ടലിലാണ് സിപിഐഎംഎല്‍ പ്രജാപ്രതിഘട്ടന വിഭാഗത്തില്‍ പെട്ട മാവോയിസ്റുകള്‍ കൊല്ലപ്പെട്ടത്.
ഇവരെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതെ ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഇതെത്തുടര്‍ന്ന് പൊലീസ് തിരിച്ചുനടത്തിയ വെടിവയ്പിലാണ് മാവോയിസ്റുകള്‍ കൊല്ലപ്പെട്ടത്.
മാവോയിസ്റ് ആക്രമണങ്ങളില്‍ ആന്ധ്രയില്‍ കഴിഞ്ഞ 37 വര്‍ഷങ്ങളിലായി 6000 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications