അബു സലിമിനെ നുണപരിശോധനക്ക് വിധേയനാക്കി
ബാംഗ്ലൂര്‍: അധോലോക നേതാവ് അബു സലീമിനെ ബാംഗ്ലൂരില്‍ നുണപരിശോധനക്ക് വിധേയനാക്കി.
ഡിസംബര്‍ 28 ബുധനാഴ്ച പോളിഗ്രാഫ് ടെസ്റിനാണ് ബാംഗ്ലൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ സലീമിനെ വിധേയനാക്കിയത്. പോളിഗ്രാഫ് ടെസ്റ് മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. ആവശ്യമെങ്കില്‍ നാക്രോ അനാലിസിസ് ടെസ്റും ബ്രെയിന്‍ മാപ്പിംഗ് ടെസ്റും നടത്തുമെന്നും ലബോറട്ടറി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പ്രദീപ് ജെയിന്‍ എന്ന കെട്ടിടവ്യവസായിയെ വധിച്ച കേസുമായി ബന്ധപ്പെട്ടാണ് അബു സലീമിനെ നുണപരിശോധനക്കു വിധേയനാക്കുന്നത്. പരിശോധനക്കായി സലീമിനെ ബുധനാഴ്ചയാണ് ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നത്.












Click it and Unblock the Notifications