മുത്തങ്ങ സംഭവം: നഷ്ടപരിഹാരം നല്‍കണമെന്ന് ആന്റണി
കല്‍പ്പറ്റ: മുത്തങ്ങ സംഭവത്തില്‍ പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി പറഞ്ഞു. മാനന്തവാടിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഏറെ ദുഖമുണ്ടാക്കിയ ഒന്നാണ് മുത്തങ്ങ സംഭവം. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു മുത്തങ്ങയിലെ അന്നത്തെ പൊലീസ് നടപടി. കേന്ദ്രസര്‍ക്കാരിന്റേയും സുപ്രീംകോടതിയുടേയും നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു അത്.
രാഷ്ട്രീയമായിരുന്നു ലക്ഷ്യമെങ്കില്‍ സിപിഎം പിന്തുണയോടെ നടക്കുന്ന ആദിവാസക്ഷേമസമിതിയുടെ ഭൂമികയ്യേറ്റമാണ് ഒഴിപ്പിക്കേണ്ടിയിരുന്നത്. ആദിവാസി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ നടപടി സ്വീകരിച്ചത് യുഡിഎഫ് സര്‍ക്കാരാണൈന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications