ശക്തികുളങ്ങര ബോട്ടപകടം: മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു
കൊല്ലം: ശക്തികുളങ്ങരയില്‍ കപ്പലില്‍ ബോട്ടിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
നീണ്ടകരയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പാട് കുഴിത്തറ സ്വദേശി ജയന്‍ (27), സുനില്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ലവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ജില്ലാകളക്ടര്‍ പി.ശ്രീനിവാസന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം മൃതദേഹങ്ങള്‍ പോസ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഡിസംബര്‍ 26ന് ആറുപേരുമായി കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലില്‍ തട്ടി തകരുകയായിരുന്നു. ഇവരില്‍ ഒരാളെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി കരക്കെത്തിച്ചിരുന്നു.












Click it and Unblock the Notifications