Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ-ുകളിലെ ജ-ൂനിയര്‍ ഡോക്ടര്‍മാരുടെ 48 മണിക്കൂര്‍ നേരത്തെ സൂചനാ പണിമുടക്ക് തുടങ്ങി. സമരം അഞ്ച് മെഡിക്കല്‍ കോളേജുകളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

2100 ഡോക്ടര്‍മാരാണ് ഡിസംബര്‍ 29 വ്യാഴാഴ്ച രാവിലെ 8 മണിമുതല്‍ പണിമുടക്ക് തുടങ്ങിയത്.

സ്റ്റൈപന്റ് വര്‍ദ്ധിപ്പിക്കുക, റസിഡന്‍സി സമ്പ്രദായം നടപ്പാക്കുക, ഡിപ്ഇന്‍ ബി കോഴ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് തുടങ്ങിയത്. ആവശ്യങ്ങള്‍ ന്യായമാണെന്ന് ആരോഗ്യമന്ത്രി പോലും പറഞ്ഞ സാഹചര്യത്തിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനാലാണ് സൂചനാ പണിമുടക്ക് തുടങ്ങിയതെന്ന് സമരസമിതികണ്‍വീനര്‍ ഡോ. എ. അല്‍ത്താഫ് പറഞ്ഞു. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് തങ്ങള്‍ സമരത്തിന് നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി നാലുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+