കെഎസ്ആര്‍ടിസിയില്‍ സൂചനാപണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. പണിമുടക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളെ കാര്യമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പണിമുടക്കു കാരണം മിക്ക സര്‍വീസുകളും മുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി സര്‍വീസിനെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകളിലും ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകളെ പണിമുടക്ക് ബാധിച്ചു.
കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും സംഘടനകളിലെ മിക്കവാറും പേര്‍ ജോലിക്ക് ഹാജരായിട്ടില്ല.പണിമുടക്കില്‍ പങ്കെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശസാല്‍കൃത റൂട്ടുകളില്‍ നിന്ന് സ്വകാര്യബസുകളെ ഒഴിവാക്കുക, ഡിഎ കുടിശിക നല്‍കുക, എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ സൂചനാപണിമുടക്ക് നടത്തുന്നത്.












Click it and Unblock the Notifications