പാലക്കാട് റെയില്‍വേ ഡിവിഷന്‍ നിലനിര്‍ത്തും: കേന്ദ്രമന്ത്രി
കാസര്‍കോഡ്: സേലം ഡിവിഷന്‍ വന്നാലും പാലക്കാട് ഡിവിഷന്‍ നിലനിര്‍ത്തുമെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി ആര്‍.വേലു പറഞ്ഞു. മംഗലാപുരം വരെ നീട്ടുന്ന തിരുവനന്തപുരം-കണ്ണൂര്‍ എക്സ്പ്രസ് തീവണ്ടിയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സേലം ഡിവിഷന്‍ പാലക്കാട് ഡിവിഷന്റെ പ്രാധാന്യം കുറയ്ക്കുമെന്ന പ്രചാരണങ്ങള്‍ ശരിയല്ല. സേലം ഡിവിഷന്‍ വരുന്നതോടെ പാലക്കാട് ഡിവിഷന്‍ ഇല്ലാതാകുമെന്ന ആശങ്കയും അസ്ഥാനത്താണ്. സേലം ഡിവിഷന്‍ വരുന്നത് കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കില്ല. ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് ഡിവിഷന്‍ വിഭജനം.
സമ്പര്‍ക്കക്രാന്തി എക്സ്പ്രസിന് 31 മുതല്‍ കാസര്‍കോഡ് സ്റോപ്പ് അനുവദിക്കും. രാവിലെ 10നും നാലുമണിക്കും മധ്യേ കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പാസഞ്ചര്‍ സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണനയിലാണ്. റെയില്‍പാതയിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും പാസഞ്ചര്‍ തീവണ്ടി ആരംഭിക്കുക.
മലബാര്‍ എക്സ്പ്രസില്‍ കൂടുതല്‍ ബോഗികള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications