സാജു കൊടിയന് കാറപകടത്തില്‍ പരിക്കേറ്റു
ചാലക്കുടി: പ്രശസ്ത ടിവി സീരിയല്‍ നടനും മിമിക്രി കലാകാരനുമായ സാജു കൊടിയന് റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ കൊരട്ടിയില്‍ വച്ചായിരുന്നു അപകടം.
വ്യാഴാഴ്ച പുലര്‍ച്ചെ കൊരട്ടി പൊങ്ങത്ത് വച്ച് സാജു ഓടിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് സാജു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. ഗുരുതരമായി പരിക്കേറ്റ സാജുവിനെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ചാലക്കുടിയില്‍ കലാഭവന്‍ മണിയും നാദിര്‍ഷയും ചേര്‍ന്ന് ചാലക്കുടി എസ്എച്ച് കോളജിലെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തിയ സ്റേജ് ഷോയില്‍ പങ്കെടുത്ത് ആലുവ ചുണങ്ങന്‍വേലിയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications