മോസ്കോവില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തീ: 7 മരണം
മോസ്കോ: മോസ്കോയിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാവും മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളാണ്.
ഡിസംബര്‍ 29 വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ നാലരക്കാണ് രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ തീപിടിച്ചത്. ക്രമേണ തടി കൊണ്ടുള്ള പ്രതലമുളള കെട്ടിടത്തിലാകെ പടരുകയായിരുന്നു.
കെട്ടിടത്തില്‍ ആകെയുണ്ടായിരുന്ന 53 രോഗികളില്‍ മിക്കവാറും പേരെയും ജീവനക്കാരേയും ഫയര്‍ഫോഴ്സുകാര്‍ പുറത്തേക്കിറക്കി.
തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല. കെട്ടിടത്തില്‍ വെള്ളമില്ലായിരുന്നതു കാരണം തീകെടുത്താന്‍ ഫയര്‍ഫോഴ്സുകാര്‍ ഏറെ ബുദ്ധിമുട്ടി.












Click it and Unblock the Notifications