യെമനില്‍ മണ്ണിടിച്ചിലില്‍ 30 പേര്‍ മരിച്ചു
സന്ന: യെമന്‍ തലസ്ഥാനമായ സന്നയിലുണ്ടായ മണ്ണിടിച്ചിലില്‍ 30പേര്‍ കൊല്ലപ്പെട്ടു.
സന്നയില്‍ നിന്നും 40 കിലോമീററര്‍ അകലെ പാറക്കെട്ടുകള്‍ക്ക് താഴെയുള്ള അല്‍ദാഫീര്‍ എന്ന ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലില്‍ ഇവിടെ ആകെയുണ്ടായിരുന്ന 27 വീടുകളില്‍ 15ഉം തകര്‍ന്നു. മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
മണ്ണിടിച്ചിലിനുളള കാരണം വ്യക്തമല്ല. യമനില്‍ മോശം കാലാവസ്ഥയോ ഭൂചലനമുന്നറിയപ്പോ ഉണ്ടായിരുന്നുമില്ല.
എണ്ണ സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും യെമന്‍ ലോകത്തെ ഏററവും മോശം സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ്.












Click it and Unblock the Notifications