ബാംഗ്ലൂര്‍ മുഖ്യമന്ത്രി ധരംസിങിന്റെ വീട്ടില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്
ബാംഗ്ലൂര്‍: പുതുവര്‍ഷത്തലേന്ന് രാത്രി ബാംഗ്ലൂര്‍ മുഖ്യമന്ത്രി ധരംസിംഗിന്റെ വീട്ടിലും ഒരു പഞ്ചനക്ഷത്രഹോട്ടലിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തുമെന്നുള്ള ഒരു ഭീഷണിക്കത്ത് ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
ധരംസിംഗിന്റെയും പൊലീസ് കമ്മീഷണറുടേയും മേല്‍വിലാസത്തില്‍ എഴുതിയിട്ടുള്ള കത്തില്‍ ആറ് അല്‍ ജിഹാദികളാണ് സ്ഫോടനം നടത്തുകയെന്നും പറഞ്ഞിട്ടുണ്ട്. ഈ കത്ത് ബാംഗ്ലൂരിലെ ഒരു പത്രമോഫീസിലേക്ക് ഫാക്സ് ചെയ്തിരിക്കുകയാണ്.
മോയ്നുദ്ദീലന്‍ എന്ന പേരിലുളള ആളാണ് കത്തയച്ചിരിക്കുന്നത്. രണ്ടു ചാവേറുകളായിരിക്കും ആദ്യം ഹോട്ടലിലും പിന്നീട് മുഖ്യമന്ത്രിയുടെ വീട്ടിലും സ്ഫോടനം നടത്തുകയെന്നും രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ആസൂത്രിതമായ ആക്രമണമായിരിക്കും ഇതെന്നും കത്തില്‍ പറയുന്നു. ആക്രമണം തടയാന്‍ പൊലീസിനെ കത്തില്‍ വെല്ലുവിളിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications