പുതുവര്‍ഷത്തോടനുബന്ധിച്ച് ബാംഗ്ലൂരില്‍ കനത്ത സുരക്ഷ
ബാംഗ്ലൂര്‍: ഐഐഎസ്സി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുതുവര്‍ഷത്തലേന്ന് ബാംഗ്ലൂരില്‍ കനത്ത സുരക്ഷാഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി നഗരത്തില്‍ ദ്രുതകര്‍മസേനയെ വിന്യസിക്കും.
ദ്രുതകര്‍മസേനക്ക് പുറമെ ബോംബ് കണ്ടെത്താനും നിര്‍വീര്യമാക്കാനും കഴിയുന്ന സ്ക്വാഡുകളും രംഗത്തുണ്ടാകും. രഹസ്യമായ ചില സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്താനും പൊലീസിന് പദ്ധതിയുണ്ട്.
നിരവധി ഐടി കമ്പനികള്‍ക്കു പുറമേ പ്രതിരോധ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ബാംഗ്ലൂരില്‍ ഐഐഎസ്സിക്കു നേരെയുണ്ടായ ആക്രമണം പരക്കെ ഞെട്ടലുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications