കാഞ്ചി കേസ് വിചാരണ ജനുവരി ഒന്‍പതിലേക്ക് മാറ്റി
പോണ്ടിച്ചേരി: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിക്കെതിരെയുള്ള ശങ്കരരാമന്‍ വധക്കേസ് വിചാരണ പോണ്ടിച്ചേരിയിലെ ഒരു കോടതി ജനുവരി ഒന്‍പതിലേക്ക് മാറ്റ് വച്ചു. പോണ്ടിച്ചേരിയില്‍ വിചാരണ നടക്കുന്ന കേസില്‍ തമിഴ്നാട് പ്രത്യേക പ്രോസിക്യൂട്ടര്‍ക്ക് ഹാജരാകാമോ എന്നതു സംബന്ധിച്ച വാദം തുടങ്ങാന്‍ സമയമാവശ്യപ്പെട്ട് ജയേന്ദ്രയുടെ വക്കീല്‍ കേസ് നീട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
കേസിന്മേല്‍ കാഞ്ചി മഠാധിപതിമാര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരിക്കുകയാണെന്നും ഇവരോട് ഹാജരാകാനാവശ്യപ്പെടണമെന്ന്ും തമിഴ്നാട് പ്രത്യേക പ്രോസിക്യൂട്ടര്‍ ബാലസുന്ദരം പറഞ്ഞു.
എന്നാല്‍ ഹാജരാകാന്‍ പറഞ്ഞാല്‍ കോടതിയില്‍ നേരിട്ടു വരേണ്ടതില്ലെന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയോ വക്കീല്‍ വഴിയോ തങ്ങളുടെ സാന്നിധ്യമറിയിച്ചാല്‍ മതിയെന്നും ചില കേസുകളില്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ജയേന്ദ്രയുടെ വക്കീല്‍ അറിയിച്ചു. അതുകൊണ്ട് കാഞ്ചി മഠാധിപതിമാര്‍ കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും വക്കീല്‍ വാദിച്ചു.












Click it and Unblock the Notifications