രാജ് താക്കറെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
മുംബൈ: രാജിവച്ച മുന്‍ശിവസേനാ നേതാവ് രാജ് താക്കറെ ബിജെപി നേതാക്കളായ എ.ബി വാജ്പേയി, അദ്വാനി എന്നിവരുമായി ഡിസംബര്‍ 30 വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
ഇതൊരു സാധാരണ സന്ദര്‍ശനം മാത്രമാണെന്നും ഇരുവരുടേയും ആശീര്‍വാദം നേടാനായാണ് താന്‍ ഇവരെ കണ്ടതെന്നും കൂടിക്കാഴ്ചക്കു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ രാജ് താക്കറെ പറഞ്ഞു. ബിജെപിയുമായി താന്‍ സഖ്യമുണ്ടാക്കാനുള്ളതു സംബന്ധിച്ച യാതൊരു ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നിട്ടില്ല. മുംബൈയില്‍ നടക്കുന്ന ബിജെപി കണ്‍വെന്‍ഷനോട് അനുബന്ധിച്ച റാലയിയില്‍ സേനാ നേതാവ് മുരളി മനോഹര്‍ ജോഷി പങ്കെടുത്തതിന് എന്തെങ്കിലും പ്രാധാന്യമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇത്തരം കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് രാജ് മറുപടി പറഞ്ഞു.
ബിജെപി കണ്‍വെന്‍ഷനില്‍ ജോഷിയൊഴികെ മറ്റൊരു സേനാ നേതാക്കള്‍ക്കും ക്ഷണമില്ലാത്ത സാഹചര്യത്തില്‍ രാജ് താക്കറെയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.












Click it and Unblock the Notifications