മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയി സജീവ രാഷ്ട്രീയം വിടുന്നു
മുംബൈ: മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എ.ബി വാജ്പേയി സജീവരാഷ്ട്രീയം വിടുന്നു. താന്‍ ഇനി തിരഞ്ഞെടുപ്പു മത്സരങ്ങള്‍ക്കില്ലെന്ന് മുംബൈയില്‍ നടക്കുന്ന ബിജെപി കണ്‍വെന്‍ഷനില്‍ അദ്ദേഹം പ്രഖ്യാപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനായിരിക്കും ഭാവിയില്‍ പാര്‍ട്ടി നേതാവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 29 വ്യാഴാഴ്ച ശിവാജി പാര്‍ക്കില്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്യവെ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെങ്കിലും പാര്‍ട്ടിക്കു വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും വാജ്പേയി വ്യക്തമാക്കി. സ്ഥാനമൊഴിയുന്ന പാര്‍ട്ടി പ്രസിഡന്റ് അദ്വാനിയും പ്രമോദ് മഹാജനും രാമനും ലക്ഷ്ണനും പോലെയാണ്. അവരുടെ വഴിയില്‍ താനൊരു പരശുരാമനാകാന്‍ ആഗ്രഹിക്കുന്നില്ല.
അദ്വാനിയും മഹാജനും പ്രസംഗിച്ച ശേഷം തന്റെ പ്രസംഗം കേള്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ ഉടനടി അവര്‍ക്ക് അവസരമുണ്ടാകുമെന്നും തന്റെ ഹ്രസ്വമായ പ്രസംഗത്തില്‍ വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications