ബോട്ടപകടം: ഒരാളുടെ ജഡം കൂടി കിട്ടി
കൊല്ലം: ശക്തികുളങ്ങരയില്‍ ബോട്ടപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആലപ്പാട് പറയകടവ് പുത്തന്‍പുരയില്‍ ഷൈനിന്റെ മൃതദേഹമാണ് ഡിസംബര്‍ 30 വെള്ളിയാഴ്ച കണ്ടെടുത്തത്.
മുപ്പതോളം ട്രോളിംഗ് ബോട്ടുകള്‍ വലയുപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. രണ്ടുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.
ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ആറുപേര്‍ ബോട്ട് കപ്പലിലിടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. ഇവരില്‍ ഒരാളെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications