സാമൂഹ്യനീതി ഉറപ്പുവരുത്തും: മുഖ്യമന്ത്രി
വര്‍ക്കല: സമൂഹത്തിലെ എല്ലാവര്‍ക്കും സാമൂഹ്യനീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിസംബര്‍ 30 വെള്ളിയാഴ്ച 73-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാര സ്ഥാനങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും എല്ലാ സമുദായത്തിനും നീതി ലഭിക്കുന്ന സാഹചര്യം ഉണ്ടാകണം. എന്നാലെ സാമൂഹ്യനീതി ഉറപ്പാകൂ. സാമൂഹ്യനീതി ഉറപ്പു വരുത്തുക എല്ലാ സര്‍ക്കാരിന്റെയും ബാധ്യതയാണ്. വിദ്യാഭ്യാസപരമായ ഉയര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണ്.
ശിവഗിരി എല്ലാ അര്‍ത്ഥത്തിലും മതേതരത്വത്തിന്റെ പ്രതീകമാണ്. ഗുരുദേവ സന്ദേശങ്ങളാണ് കേരളത്തെ ജാതി വര്‍ഗ്ഗീയ ശക്തികളുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി വക്കം പുരുഷോത്തമന്‍, വര്‍ക്കല രാധാകൃഷ്ണന്‍എംപി, പ്രതാപവര്‍മ്മതമ്പാന്‍ എംഎല്‍എ, എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ശിവഗിരി തീര്‍ത്ഥാടനം ഞായറാഴ്ച സമാപിക്കും.












Click it and Unblock the Notifications