ദില്ലി സ്വദേശിയായ ഡോക്ടര്‍ കോവളത്ത് മുങ്ങിമരിച്ചു
തിരുവനന്തപുരം: കോവളം കടലില്‍ നീന്താനിറങ്ങിയ ദില്ലി സ്വദേശിയായ ഡോക്ടര്‍ മുങ്ങിമരിച്ചു.
ദില്ലി ജില്ലാ ആശുപത്രിയിലെ ഡോക്ടറായ ജെ.എസ് വര്‍മയാണ് ഡിസംബര്‍ 29 വ്യാഴാഴ്ച വൈകീട്ട് മുങ്ങിമരിച്ചത്.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം കോവളത്ത് അവധിദിനങ്ങള്‍ ആഘോഷിക്കാനെത്തിയ വര്‍മ കടലില്‍ നീന്തുന്നതിനിടെ ചുഴിയില്‍ പെടുകയായിരുന്നു. ലൈഫ്ഗാര്‍ഡുകള്‍ വര്‍മയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു.
മൃതദേഹം പോസ്റ്മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.












Click it and Unblock the Notifications