കൊയിലാണ്ടിയില്‍ മണ്ണിടിഞ്ഞ് ഒരു സ്ത്രീ മരിച്ചു
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ സ്റേഡിയം നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
പന്ത്രണ്ടാംകണ്ടത്തില്‍ പരേതനായ ചന്ദ്രന്റെ ഭാര്യ രാധയാണ് മരിച്ചത്. പെരുവട്ടൂര്‍ കക്കാട്ട് കുന്നുമ്മല്‍ ഇരുളാട് മീത്തല്‍ കുമാരി, വിയ്യൂര്‍ തച്ചിലേരി ശാന്ത എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഡിസംബര്‍ 30 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് അപകടം നടന്നത്. ജോലിക്കിടെ തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.


Click it and Unblock the Notifications