ശ്രീലങ്കന്‍ പ്രസിഡനന്റ് രാജപക്സേ കൊച്ചിയിലെത്തി
കൊച്ചി: ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സേ കൊച്ചിയിലെത്തി. ഡിസംബര്‍ 30 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രത്യേക ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഭാര്യക്കൊപ്പം കൊച്ചിയിലെത്തിയ അദ്ദേഹം ക്ഷേത്രദര്‍ശനത്തിനായി ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് തിരിച്ചു.
ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ നിരുപമ റാവുവും എട്ടംഗങ്ങളടങ്ങിയ ശ്രീലങ്കന്‍ പ്രതിനിധിസംഘവും രാജപത്സേയെ അനുഗമിക്കുന്നുണ്ട്.
രാജപക്സേ വരുന്നതിനോടനുബന്ധിച്ച് കനത്ത സുരക്ഷാസന്നാഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമപ്രവര്‍ത്തകരെ പോലും അകത്തേക്ക് കടത്തിവിടുന്നുണ്ടായിരുന്നില്ല.
ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം വൈകീട്ട് ദില്ലിയിലേക്ക് പോകുന്ന പ്രസിഡന്റ് വെളളിയാഴ്ച തന്നെ ശ്രീലങ്കയിലേക്ക് തിരിക്കും.












Click it and Unblock the Notifications