ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സേ വെള്ളിയാഴ്ച ഗുരുവായൂരിലെത്തും
ഗുരുവായൂര്‍: ക്ഷേത്രദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സെ ഡിസംബര്‍ 30 വെള്ളിയാഴ്ച ഗുരുവായൂരിലെത്തും.
അരിയന്നൂര്‍ ശ്രീകൃഷ്ണാ കോളജ് മൈതാനിയില്‍ ഉച്ചതിരിഞ്ഞ് 3.35ന് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാജപക്സേ നാലുമണിയോടെ ക്ഷേത്രത്തിലെത്തും.
രാജപക്സേയും സന്ദര്‍ശനത്തോടനുബന്ധിച്ച് ഐ.ജി. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങളെ ക്ഷേത്രദര്‍ശനത്തിന് അനുവദിക്കില്ല. തമിഴ് പുലികളുടെ ഹിറ്റ്ലിസ്റില്‍ ഉള്ള രാജ്പാക്സെയുടെ സന്ദര്‍ശനാര്‍ത്ഥം ഗുരുവായൂരിലാകെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രദര്‍ശനത്തിന് ശേഷം രാജ്പാക്സെ വെള്ളിയാഴ്ച തന്നെ ദില്ലിക്ക് മടങ്ങും.












Click it and Unblock the Notifications