Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മില്‍ ഏകാധിപത്യം: വയലാര്‍ രവി

കൊല്ലം: സിപിഎമ്മില്‍ ഏകാധിപത്യവും വ്യക്തിപൂജയും അവസാനിച്ചിട്ടില്ലെന്നതിന് തെളിവാണ് ജാഥക്കുള്ള പോസ്ററില്‍ പിണറായിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞു.

മുന്‍പൊരിക്കലും സിപിഎമ്മില്‍ പാര്‍ട്ടി സെക്രട്ടറിയുടെ പടം ഇങ്ങനെ ഉപയോഗിച്ചിട്ടില്ല. സിപിഎമ്മിലെ സ്റാലിനിസം അവസാനിച്ചിട്ടില്ലെന്നതിന് തെളിവാണിത്.

തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. മുന്നണിയെ ശക്തിപ്പെടുത്താന്‍ നേതൃതലത്തില്‍ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കേന്ദ്രമന്ത്രിസഭാ വികസനം നീളുന്നത് താനും ആന്റണിയും പരിഗണിക്കപ്പെടുന്നതിനാലല്ല, സഖ്യകക്ഷി സര്‍ക്കാരായതിനാലാണ്.

ഗ്രൂപ്പിസം മൂലമുള്ള സംഘടനാദൗര്‍ബല്യം കോണ്‍ഗ്രസില്‍ പുതിയതല്ല. ഇതു മൂലം തലമുറകളെ തന്നെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിട്ടുണ്ട്. അതുപരിഹരിക്കാന്‍ സമയമെടുക്കും.

കെഎസ്യുവിലും കോണ്‍ഗ്രസിലും തിരഞ്ഞെടുപ്പ് നടക്കുന്നതോടെ പാര്‍ട്ടിക്ക് പുതിയ മുഖം വരുമെന്നും രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+