ആര്‍എസ്എസുമായി കൂട്ടൂകൂടുന്നത് ആപത്ത്: പിണറായി
കണ്ണൂര്‍: ആര്‍എസ്എസുമായി കൂട്ടുകൂടുന്നത് യുഡിഎഫിനും കോണ്‍ഗ്രസിനും ആപത്താണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
നിയമസഭാ തിരഞ്ഞെടുപ്പിലും ആര്‍എസ്എസുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുകയാണ്. ഇതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അംഗീകാരവും കിട്ടിയിട്ടുണ്ട്. ബിജെപി രജതജൂബിലി ആഘോഷങ്ങളില്‍ ഇതിനുള്ള പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്.
വര്‍ഗീയ കക്ഷികളുമായുള്ള കൂട്ടുകെട്ടിലൂടെ യുഡിഎഫിന് മതന്യൂനപക്ഷങ്ങളുടെ പിന്തുണ നഷ്ടമാകും. ഇത് യുഡിഎഫിന്റെ തകര്‍ച്ചയ്ക് വഴിവയ്ക്കും. ആര്‍എസ്എസ് നാടിനും മതസൗഹാര്‍ദത്തിനും ആപത്താണ്. എന്നാല്‍ കോണ്‍ഗ്രസ് വോട്ട് നേടാനായി ആര്‍എസ്എസിനെ കൂട്ടുപിടിക്കുകയാണ്. ആര്‍എസ്എസിനെ ഒറ്റപ്പെടുത്തേണ്ടത് ആവശ്യമാണ്.
എല്‍ഡിഎഫ് കഴിഞ്ഞ നാലരെക്കാല്ലം കൊണ്ട് കേരളത്തില്‍ നില മെച്ചപ്പെടുത്തി. യുഡിഎഫിന്റെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കൂടുതല്‍ ആളുകള്‍ ഇടതുമുന്നണിയിലെത്തി. അതിന്റെ ഭാഗമായി കുറച്ച് വോട്ടുകള്‍ കൂടുതല്‍ കിട്ടി. ബിജെപിയുടെ വോട്ടുകള്‍ എല്‍ഡിഎഫിനല്ല, യുഡിഎഫിനാണ് കിട്ടിയത്.
ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നതകള്‍ ഇല്ലെന്നും ഡിഐസി പ്രശ്നത്തില്‍ മുന്നണി തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications