ജിന്നയെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: അദ്വാനി
മുംബൈ: പാകിസ്ഥാനില്‍ വച്ച് മുഹമ്മദാലി ജിന്നയെ കുറിച്ച് താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സ്ഥാനമൊഴിഞ്ഞ ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി. രാജി വച്ചുകൊണ്ടുള്ള തന്റെ തീരുമാനം വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്വാനി ഇങ്ങനെ പറഞ്ഞത്.
ജിന്നെയെ കുറിച്ച് താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. താന്‍ പറഞ്ഞത് അതിന്റെ ശരിയായ അര്‍ത്ഥത്തിലെടുത്തിരുന്നെങ്കില്‍ അത് ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമായിരുന്നു. തന്റെ വികാരങ്ങള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തതില്‍ താന്‍ നിരാശനാണ്. ജിന്ന പ്രശ്നത്തിന്മേലുള്ള ആര്‍എസ്എസ് സമ്മര്‍ദം കൊണ്ടല്ല താന്‍ രാജിവയ്ക്കുന്നത്.
താന്‍ ജിന്നയെ പറ്റി ഒരു പ്രാവശ്യം ഒരു കാര്യം മാത്രമെ പറഞ്ഞുള്ളൂ. പാകിസ്ഥാനിലെ കട്ടാസ് രാജ് ക്ഷേത്രപുനരുദ്ധാരണത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ 1947ല്‍ പാക് അസംബ്ലിയില്‍ ജിന്ന പറഞ്ഞ കാര്യം ഓര്‍മിപ്പിക്കുകയേ താന്‍ ചെയ്തുള്ളൂ. പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ ഹിന്ദു, മുസ്ലീം എന്ന വകഭേദം പാടില്ലെന്നും ഹിന്ദുക്കളെ ക്ഷേത്രത്തിലും മുസ്ലീങ്ങളെ പള്ളിയിലും പോകാന്‍ അനുവദിക്കണമെന്നും പാക് സര്‍ക്കാരിന്റെ കണ്ണില്‍ ഹിന്ദുക്കളും മുസ്ലീമുകളും ഒരേപോലയായിരിക്കുമെന്നുമാണ് ജിന്ന പറഞ്ഞത്. ജിന്ന പറഞ്ഞ വാക്കുകള്‍ അതേ പടി ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇതാണ് ഇത്രയും വലിയ വിവാദമുണ്ടാക്കിയതെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications