അദ്വാനി ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവച്ചു
മുംബൈ: എല്‍.കെ അദ്വാനി ബിജെപി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. രാജ്നാഥ് സിംഗായിരിക്കും പുതിയ പാര്‍ട്ടി പ്രസിഡന്റ്. മുംബൈയില്‍ ഡിസംബര്‍ 31 ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജിക്കാര്യം അദ്വാനി പ്രസ്താവിച്ചത്.
തന്റെ രാജിക്കത്ത് പാര്‍ട്ടി വൈസ്പ്രസിഡന്റ് എം.വെങ്കയ്യനായിഡുവിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അതു സ്വീകരിച്ചുവെന്നും അദ്വാനി പറഞ്ഞു.
ചെന്നൈയില്‍ നടന്ന ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ തന്നെ രാജി വയ്ക്കുന്ന കാര്യം താന്‍ പ്രസ്താവിച്ചതാണ്. ഇപ്പോള്‍ താനത് പ്രാവര്‍ത്തികമാക്കി.
താന്‍ രാജിക്കാര്യം പ്രഖ്യാപിച്ച ശേഷം പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷം രാജ്നാഥ് സിംഗിനെ ഈ പദവിലേക്ക് തീരുമാനിക്കുകയായിരുന്നു. രാജ്നാഥ് സിംഗിന് താന്‍ എല്ലാ ആശംസകളും നേരുന്നുവെന്നും അദ്വാനി പറഞ്ഞു.