രാജ്നാഥിനെ തിരഞ്ഞെടുത്തത് ഐക്യകണ്ഠേന: വെങ്കയ്യ
മുംബൈ: രാജ്നാഥ്സിംഗിനെ ബിജെപിയുടെ പുതിയ പ്രസിഡന്റായി പാര്‍ട്ടി നേതൃത്വം ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തതെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു.
പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് എല്‍.കെ.അദ്വാനിക്കു മേല്‍ ആര്‍എസ്എസിന്റെ സമ്മര്‍ദമില്ലായിരുന്നുവെന്നും വെങ്കയ്യ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ അദ്വാനി സ്വയം തീരുമാനിച്ചതാണ്. പാര്‍ട്ടി രജത ജൂബിലി ആഘോഷം വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
വാജ്പേയിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനും രാമലക്ഷ്മണന്‍മാരാണെന്ന മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ പ്രസ്താവനയോട് വെങ്കയ്യ ഇങ്ങനെ പ്രതികരിച്ചു: തങ്ങളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയാണ് രാമന്‍. ലക്ഷ്മണന്‍മാര്‍ക്ക് യാതൊരു ദൗര്‍ലഭ്യവുമില്ല. രാമനെ സേവിക്കുക എന്ന കടമയാണ് ലക്ഷ്മണനുള്ളത്.












Click it and Unblock the Notifications