കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ ബോംബ് ഭീഷണി

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദിലെ ഐടി കേന്ദ്രമായ ഹൈടെക് സിറ്റിയില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ഐടി കമ്പനികള്‍ സ്ഥിതി ചെയ്യന്ന കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ് സ്ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഡിസംബര്‍ 31 ശനിയാഴ്ച ഹൈടെക് സിറ്റി സൈബര്‍ ടവറിലെ കാന്റീനിലാണ് ബോംബ് വച്ചിട്ടുണ്ടെന്നറിയിച്ചുകൊണ്ടുള്ള ഫോണ്‍സന്ദേശം ലഭിച്ചത്. കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഏതു നിമിഷവും പൊട്ടിത്തെറിക്കുമെന്നുമുളള സന്ദേശം ലഭിച്ചയുടനെ കാന്റീന്‍ ഉടമ വിവരം അടുത്തുളള പൊലീസ് സ്റേഷനില്‍ അറിയിക്കുകയായിരുന്നു.

ഹൈടെക് സിറ്റി സൈബര്‍ ടവറും ചേര്‍ന്നുള്ള പ്രദേശങ്ങളും സൈബറാബാദ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നിരവധി ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബാംഗ്ലൂരിലെ ഐഐഎസ്സിക്കു നേരെയുണ്ടായ ആക്രമണവും ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ ഹൈദരാബാദില്‍ നിന്ന് അറസ്റു ചെയ്തതുമായ സംഭവങ്ങളെ തുടര്‍ന്ന് പൊലീസ് ഇവിടെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും ഐടി സ്ഥാപനങ്ങളെ ആക്രമിക്കാന്‍ ലഷ്കര്‍ ഇ തോയിബ എന്ന ഭീകരസംഘടന ലക്ഷ്യമിടുന്നുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X