മണിപ്പൂരില്‍ ഐജിയും അംഗരക്ഷകനും കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരിലെ ബിശ്വന്‍പൂരില്‍ നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഐജിയും അംഗരക്ഷകനും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ഡിസംബര്‍ 31 ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ആയുധധാരികളായ അക്രമികള്‍ ഐജി തുംഗ്ലട് തംഗതം സഞ്ചരിച്ചിരുന്ന വാഹനം കയ്യേറുകയും അദ്ദേഹത്തിനും ഹവീല്‍ദാറിനും നേരെ വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
ആക്രമണത്തെ തുടര്‍ന്ന് ഐജിക്ക് പിന്തുണ പോയിരുന്ന പൊലീസ് സംഘം തിരിച്ചെത്തി അക്രമികളുമായി ഏററുമുട്ടിയതിലാണ് രണ്ടു പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം നുഴഞ്ഞുകയറ്റക്കാര്‍ ഒരു ട്രക്കില്‍ കയറി രക്ഷപ്പെട്ടു.












Click it and Unblock the Notifications