കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമബംഗാളില്‍ മാവോയിസ്റുകള്‍ സിപിഎം നേതാവിനെ കൊന്നു

  • By Staff
Google Oneindia Malayalam News

പുരുലിയ: പശ്ചിമബംഗാളില്‍ മാവോയിസ്റുകള്‍ സിപിഎം ജില്ലാനേതാവിനെ വെടിവച്ചു കൊന്നു. പുരുലിയയിലെ ബൊമ്മരഗഢിലാണ് സംഭവമുണ്ടായത്. രബീന്ദ്രനാഥ് കര്‍ എന്ന നേതാവാണ് കൊല്ലപ്പെട്ടത്.

രബീന്ദ്രനാഥിന്റെ വീട്ടിലെത്തിയ 45ഓളം മാവോയിസ്റുകള്‍ ആദ്യം വീടിന് മുന്നില്‍ ബോംബ് പൊട്ടിക്കുകയും പിന്നീട് വീട്ടിനുള്ളില്‍ കടന്ന് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു. വെടിയേറ്റ ശേഷം അടുത്തുള്ള വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന തന്റെ സുരക്ഷാഭടനെ വിളിക്കുവാന്‍ രബീന്ദ്രനാഥ് വീടിനുള്ളില്‍ നിന്നും പുറത്തുവന്നെങ്കിലും കുഴഞ്ഞു വീണു. തുടര്‍ന്ന് മാവോയിസ്റുകള്‍ വീടിന് തീവച്ചു. രബീന്ദ്രനാഥും തീയില്‍ പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും തീപിടിച്ചുമരിച്ചുവോയെന്ന് വ്യക്തമല്ല.

പിന്നീട് മാവോയിസ്റുകള്‍ അടുത്തുളള കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.

സംഭവമറിഞ്ഞ് വന്‍പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X