പുതിയ ജോലി വെല്ലുവിളിയല്ല: രാജ്നാഥ്സിംഗ്
മുംബൈ: പുതിയ ജോലി തനിക്കൊരു വെല്ലുവിളിയല്ലെന്ന് പുതിയ ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ് പറഞ്ഞു. മുംബൈയില്‍ പ്രസിഡന്റിനെ പ്രഖ്യാപിച്ചതിനു ശേഷം വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പദവി ഒരു വെല്ലുവിളിയായി താന്‍ കരുതുന്നില്ല. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് എല്ലാ നേതാക്കളും ചേര്‍ന്ന് കൂട്ടായി പരിശ്രമിക്കും.
ബിജെപിയില്‍ ഉള്‍പ്പാര്‍ട്ടിപ്പോര് ഇല്ലെന്നും ബിജെപി നേരിട്ടിരുന്ന എല്ലാ പ്രശ്നങ്ങളും സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അദ്വാനി വളരെ നന്നായി കൈകാര്യം ചെയ്തിരുന്നെന്നും രാജ്നാഥ് പറഞ്ഞു.












Click it and Unblock the Notifications