തീവണ്ടിയിലുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു
അഹമ്മദാബാദ്: ജയ്പൂരിലേക്ക് പോകുകയായിരുന്ന അരാവള്ളി എക്സ്പ്രസ് തീവണ്ടിയില്‍ ഒരു സംഘം നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
രാജസ്ഥാനില്‍ താമസിക്കുന്ന സെയ്ഫി സുല്‍ത്താന്‍, മുംബൈ സ്വദേശി നരേഷ് ജാനി എന്നിവരാണ് മരിച്ചത്.
ഡിസംബര്‍ 31 ശനിയാഴ്ച പുലര്‍ച്ചെ അഹമ്മദാബാദില്‍ നിന്നും 345 കിലോമീറ്റര്‍ അകലെയുള്ള വല്‍സാദ് റെയില്‍വേ സ്റേഷനില്‍ വച്ചാണ് സംഭവം നടന്നത്. ജനറല്‍ കംപാര്‍ട്ട്മെന്റിലേക്ക് കടന്നുവന്ന നാലംഗ സംഘം സെയ്ഫി സുല്‍ത്താന്റെ സഹോദരന്‍ സലീമിന്റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായത്. സലീമുംസെയ്ഫിയും ഈ ശ്രമത്തെ ചെറുത്തപ്പോള്‍ അക്രമികളില്‍ ഒരാള്‍ വെടിവയ്ക്കുകയായിരുന്നു.
അപായച്ചങ്ങല വലിച്ച് തീവണ്ടി അതുല്‍ റെയില്‍വേ സ്റേഷനടുത്ത് നിറുത്തിയപ്പോള്‍ സംഘം രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. സംഘത്തിന്റെ ലക്ഷ്യം കവര്‍ച്ചയായിരുന്നോവെന്നത് വ്യക്തമല്ല.












Click it and Unblock the Notifications