ബിജെപി സഹായം കോണ്‍ഗ്രസിന് വേണ്ട: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയുടെ സഹായം കോണ്‍ഗ്രസിനോ യുഡിഎഫിനോ ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ഡിസംബര്‍ 31 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയില്‍ നടന്ന ബിജെപി കണ്‍വെന്‍ഷനില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയത് ബിജെപിയുടെ മുഖം രക്ഷിക്കുന്നതിനാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുന്നതിന് സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന ഒരു ഗൂഢാലോചന കൂടിയാണിത്. കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന ബിജെപി കണ്‍വെന്‍ഷന്‍ പ്രമേയം അവജ്ഞയോടെ തള്ളിക്കളയും.
എല്ലാ സംസ്ഥാനങ്ങളിലും സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനോട് കെപിസിസി ആവശ്യപ്പെടുമെന്നും രമേശ് പറഞ്ഞു.












Click it and Unblock the Notifications