വൈദ്യുതി നിരക്ക് കുറക്കാന്‍ വൈദ്യുതിബോര്‍ഡ് ശുപാര്‍ശ ചെയ്യും
തിരുവനന്തപുരം: എല്ലാ ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കളുടേയും വൈദ്യുതി നിരക്കില്‍ യുണിറ്റിന് 20 പൈസ കുറവു വരുത്താന്‍ റഗുലേറ്ററി കമ്മീഷന് ശുപാര്‍ശ നല്കാന് വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഡിസംബര്‍ 31 ശനിയാഴ്ച ഈ ശുപാര്‍ശ റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചേക്കും.
ജനുവരി 1 മുതല്‍ ഈ തീരുമാനം പ്രാബല്യത്ത്് വന്നേക്കാം . ഇതുമൂലം വര്‍ഷം120 കോടി രൂപയുടെ നഷ്ട ാണ് വൈദ്യുതി ബോര്‍ഡിനുണ്ടാവുക.
എല്ലാ ഗാര്‍ഹിക, വാണിജ്യ ഉപയോക്താക്കളുടെയും വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 20പൈസ കുറവു വരുത്തുന്നതിനു വൈദ്യു തി റഗുലേറ്ററി കമ്മിഷനോട് ശുപാര്‍ശ ചെയ്യുന്ന വൈദ്യുതി ബോര്‍ഡ് ഇന്നു റഗുലേറ്ററി കമ്മിഷനു സമര്പ്പി ക്കും.
സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ബോര്‍ഡ് യോഗം നിരക്കു കുറയ്ക്കണമെന്നു തീരുമാ നമെടുത്തത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ഓഫീസുകള്‍ ,കടകള്‍, ഹോട്ടലുകള്‍, തുടങ്ങി വാണിജ്യ സ്ഥാപനങ്ങള്‍ക്കും നിരക്കു കുറയ്ക്കുന്നതിന്റെ പ്രയോജനം ലഭിക്കും.
ഓരോ സ്ലാബിലും ചുമത്തുന്ന നിശ്ചിത നിരക്കില്‍ നിന്നാണ് നിന്നാണ് യൂണിറ്റിന് 20 പൈസവീതം കുറയ്ക്കുക.
വര്‍ഷം 200 കോടിയിലേറെ രൂപ വൈദ്യുതി തീരുവ ഇനത്തില്‍ സര്‍ക്കാരിനു ബോര്‍ഡ് നല്‍കണം. നിരക്കു കുറയ് ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം ഇതില്‍ നിന്ന് കുറക്കാനാണ് നീക്കം.
ബോര്‍ഡ് അടക്കേണ്ട വൈദ്യുതി തീരുവ കുറവു ചെയ്തു കൊടുക്കേണ്ടത് മന്ത്രിസഭാ യോഗമാണ്. അടുത്തു ചേരുന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും.