മുസ്ലീംലീഗ് നേതൃയോഗം തുടങ്ങി
മലപ്പുറം: മുസ്ലീം ലീഗ് നേതൃയോഗം ഡിസംബര്‍ 31 ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ മലപ്പുറം റസ്റ്ഹൗസില്‍ തുടങ്ങി.
ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ കമ്മറ്റി നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നുണ്ട്. കേന്ദ്രമന്ത്രി ഇ.അഹമ്മദും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ രാഷ്ട്രീയജാഥ നടത്തുന്ന കാര്യമാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ആദ്യം ജില്ലാതലത്തില്‍ ജാഥ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന തലത്തില്‍ നടത്തണമെന്നാണ് ഭൂരിഭാഗം നേതാക്കളുടേയും അഭിപ്രായം എന്നറിയുന്നു.
പിണറായി നടത്തുന്ന സിപിഎം ജാഥയില്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കൂടി ഉള്‍പ്പെട്ട ഐസ്ക്രീം സ്ത്രീപീഡനക്കേസ് വിഷയമാക്കുന്നത് സംബന്ധിച്ച കാര്യവും യോഗം ചര്‍ച്ച ചെയ്യും.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications