ഇന്തോനേഷ്യയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ നഗരമായ പാലുവിലെ ഒരു ചന്തയിലെ ഇറച്ചികടയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു.
ബോംബ് സ്ഫോടനത്തില്‍ കൂടുതല്‍ പേര്‍ക്കും കാലിനാണ് മുറിവേറ്റിരിക്കുന്നത്. സംഭവസ്ഥലത്ത് കണ്ടെത്തിയ പൊട്ടാത്ത ഒരു ബോംബ് പൊലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കി.
ബോംബാക്രമണത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബാംബാംങ് യുധോയോനോ അപലപിച്ചു. നേരത്തെ ഇന്തോനേഷ്യയിലുണ്ടായ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടതാണോ ഇപ്പോള്‍ നടന്ന സ്ഫോടനമെന്നതിനെ കുറിച്ച് അന്വേഷണം നടത്താനും പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്. പാലുവിലെ ക്രിസ്ത്യന്‍ സമൂഹത്തോട് ശാന്തരായിരിക്കുവാനും പ്രസിഡന്റ് ആവശ്യപ്പെട്ടു.
സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications