ഉമ ജനവരി 14ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും: പ്രഹ്ലാദ് പട്ടേല്‍
ലക്നൗ: ഉമാഭാരതി അയോധ്യയില്‍ ജനവരി 14ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ബിജെപിയില്‍ നിന്നു പുറത്താക്കപ്പെട്ട നേതാവും ഉമയുടെ അടുത്തയാളുമായ പ്രഹ്ലാദ് പട്ടേല്‍ പ്രഖ്യാപിച്ചു.
സമാന മനസ്കരായ രാഷ്ട്രീയ നേതാക്കലുമായും പാര്‍ട്ടികളുമായും സാമൂഹിക സംഘടനകളുമായും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു.
ഉമാഭാരതിയുടെ രാമ-റൊട്ടി യാത്ര ജനവരി 14ന് അയോധ്യയില്‍ എത്തുന്ന വേളയിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പല പാര്‍ട്ടികളുടെയും നേതാക്കള്‍ യാത്രക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പട്ടേല്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications