ബോയിംഗ് കമ്പനിയുടെ കേന്ദ്രത്തിന് തിരുവനന്തപുരവും പരിഗണനയില്‍
മുംബൈ: വന്‍കിട അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിംഗ് ഇന്ത്യയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന വിമാനഅറ്റക്കുറ്റപ്പണി കേന്ദ്രത്തിന് തിരുവനന്തപുരത്തേയും പരിഗണക്കുന്നു.
തിരുവനന്തപുരത്തിന് പുറമേ ദില്ലിയും പരിഗണനയിലുണ്ടെങ്കിലും എയര്‍ ഇന്ത്യക്ക് അറ്റകുറ്റപ്പണികള്‍ക്കായി കേരളസര്‍ക്കാര്‍ സൗജന്യസ്ഥലം നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ളതിനാല്‍ മുന്‍ഗണന തിരുവനന്തപുരത്തിനായിരിക്കും.
10 കോടി ഡോളറിന്റെ റിപ്പയറിംഗ് കേന്ദ്രം സ്ഥാപിക്കാനാണ് ബോയിംഗ് കമ്പനിയുടെ തീരുമാനം. എയര്‍ ഇന്ത്യ ബോയിംഗ് കമ്പനിയില്‍ നിന്ന് 35,000 കോടി രൂപക്ക് 68 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവയില്‍ 18 എണ്ണം കേരളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിനായാണ്. വിമാനഅറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യ തിരുവനന്തപുരത്ത് യൂണിറ്റ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് ബോയിംഗ് കമ്പനിയും റിപ്പയറിംഗ് യൂണിറ്റ് തുടങ്ങാന്‍ പദ്ധതിയിടുന്നത്.
ഇന്ത്യന്‍ എയര്‍ലൈന്‍സിന് വേണ്ടി വിമാനങ്ങള്‍ നല്‍കുന്ന ഫ്രാന്‍സിലെ എയര്‍ബസ് കമ്പനിയും ഇന്ത്യയില്‍ റിപ്പയറിംഗ് യൂണിറ്റ് തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ വിമാനത്തിന്റെ യന്ത്രഭാഗങ്ങളുടെ ഒരു വില്‍പ്പനാകേന്ദ്രം തുടങ്ങാനും എയര്‍ബസിന് പദ്ധതിയുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സിന് പുറമെ മറ്റു വിദേശവിമാനങ്ങള്‍ക്കുള്ള യന്ത്രഭാഗങ്ങളും ഇവിടെ നിന്നും ലഭ്യമാകും.












Click it and Unblock the Notifications