ദില്ലിയില്‍ ശൈത്യകാല മഴ
ദില്ലി: ദില്ലിയില്‍ ഈ ശീതകാലത്തെ ആദ്യത്തെ മഴ തിങ്കളാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ടു. രാവിലെ 5.45നാണ് മഴ തുടങ്ങിയത്. 0.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
മഴയെ തുടര്‍ന്ന് ദില്ലിയിലെ തണുപ്പിന് ശക്തിയേറി. കഴിഞ്ഞ രാത്രി 7.5 ഡിഗ്രി സൈല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
അടുത്ത 24 മണിക്കൂറില്‍ ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കുറഞ്ഞ താപനില എട്ട് ഡിഗ്രി സൈല്‍ഷ്യസായിരിക്കും.












Click it and Unblock the Notifications