അസ്ഥികൂടങ്ങള്‍ കുഴിച്ചെടുത്തതിന് 11 പേര്‍ക്കെതിരെ കേസ്
അഹമ്മദാബാദ്: ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ലുനാവാധയില്‍ അസ്ഥികൂടങ്ങള്‍ കുഴിച്ചെടുത്തതിന് 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഗുജറാത്ത് കലാപവേളയില്‍ കൊല്ലപ്പെട്ടവരെന്ന് കരുതുന്നവരുടെ അസ്ഥികൂടങ്ങളാണ് കുഴിച്ചെടുത്തത്. കുഴിച്ചെടുത്തവര്‍ക്കെതിരെ അധികൃതരുടെ അനുവാദം കൂടാതെ കുഴിച്ചതിലൂടെ തെളിവ് നശിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.
ഒരു സര്‍ക്കാരിതര സംഘടനയുടെ ഫീല്‍ഡ് ഓഫീസറും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications