ഹുറിയത്ത് മുഷറഫുമായി കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യും
ദില്ലി: ഹുറിയത്ത് കോണ്‍ഫ്രന്‍സിന്റെ മൂന്നംഗ സംഘം ജനവരി രണ്ട് തിങ്കളാഴ്ച പാകിസ്ഥാനിലേക്ക് തിരിക്കും. പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി ഹുറിയത്ത് നേതാക്കള്‍ കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യും.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസുമായും സംഘം കൂടിക്കാഴ്ച നടത്തും. പാക് അധീന കശ്മീരിലെ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും.
മിര്‍വയിസ് ഒമര്‍ ഫറൂഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കശ്മീര്‍ പ്രശ്നം പരിഹരിക്കാനായി യുഎന്‍ കശ്മീര്‍, സൈന്യത്തെ പിന്‍വലിക്കല്‍, സ്വയംഭരണം തുടങ്ങിയ പുതിയ നിര്‍ദേശങ്ങളുള്‍പ്പെടെ ചര്‍ച്ചയില്‍ വിഷയമാവുമെന്ന് മിര്‍വയിസ് ഒമര്‍ ഫറൂഖ് പറഞ്ഞു.
ഇന്ത്യാ-പാകിസ്ഥാന്‍ സമാധാന ശ്രമങ്ങളോട് വിയോജിപ്പ് പുലര്‍ത്തുന്ന ജിഹാദ് കൗണ്‍സില്‍ നേതാക്കളുമായി ചര്‍ച്ച നടത്താനും ഹുറിയത്ത് സംഘം ശ്രമം നടത്തും.












Click it and Unblock the Notifications