ഐഐഎസ്സി ആക്രമണം: ലഷ്കറിന് പങ്ക്
ദില്ലി: ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ആക്രമണം നടത്തിയവര്‍ക്ക് ലഷ്കര്‍ ഇ തോയിബ എന്ന തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബാംഗ്ലൂരിലും ഒരാളെ ഹൈദരാബാദിലും അറസ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ബംഗ്ലാദേശിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന അല്‍ ഹദീസ് എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ലഷ്കര്‍ ഇ തോയിബക്കും ഈ രണ്ടു രാജ്യങ്ങളിലും സെല്ലുകളുണ്ട്.
അതേ സമയം പൊലീസ് പുറത്തിറക്കി ഐഐഎസ്സി ആക്രമണവുമായി ബന്ധമുളള ആളുടെ രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ രണ്ടുദിവസം മുന്‍പ് ബാംഗ്ലൂരിലെ ഗംഗാനഗറില്‍ കണ്ടതായി ചിലര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഇയാള്‍ അടുത്തുള്ള വാടകവീട്ടിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. അടുത്തുള്ള ഫോണ്‍ബൂത്തില്‍ നിന്ന് ഇയാള്‍ പല സ്ഥലങ്ങളിലേക്കും ഫോണ്‍ ചെയ്തതായി ബൂത്തുടമയും വിവരം നല്‍കിയിട്ടുണ്ട്. ബൂത്തില്‍ നിന്ന് ഈ ദിവസം വിളിച്ച നമ്പറുകള്‍ പൊലീസ് അന്വേഷിച്ചുവരുന്നു.
ഡിസംബര്‍ 28നാണ് ഐഐഎസ്സിയില്‍ തീവ്രവാദി ആക്രമണമുണ്ടായത്. ഇതില്‍ ഒരു പ്രൊഫസര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications