മഞ്ഞുവീഴ്ച: ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. ഖ്വാനിഗഢിലെ ജവഹര്‍ ടണലില്‍ മഞ്ഞുവീണതിനെ തുടര്‍ന്ന് ഗതാഗതസ്തംഭനം ഉണ്ടായതിനാലാണ് 300 കിലോമീറ്റര്‍ ദേശീയപാത അടച്ചതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം മഞ്ഞുമൂടിക്കിടക്കുകയാണ്. പര്‍ഗാമിലെ ടൂറിസ്റ് റിസോര്‍ട്ട് അഞ്ചടിയോളവും ഗുല്‍മാഗിലെ നാലടിയും മഞ്ഞുമൂടിക്കിടക്കുകയാണ്.
ജനുവരി ഒന്ന് ഞായറാഴ്ചയാണ് ബാരാമുള്ള, പുല്‍വാമ, അനന്തനാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ മഞ്ഞുവീഴ്ച ആരംഭിച്ചത്. എന്നാല്‍ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ചയും ഞായറാഴ്ച യുണ്ടായി.
ദേശീയപാതയുള്‍പ്പെടെ എല്ലാ സ്ഥലങ്ങളില്‍ നിന്നും മഞ്ഞു നീക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് എന്തെങ്കിലും അത്യാഹിതങ്ങളുണ്ടായാന്‍ നേരിടാനായി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ യോഗം കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications