ആദിവാസികളും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ കൊല്ലപ്പെട്ടു
ഭുവനേശ്വര്‍: ഒറീസയിലെ ജയ്പൂരില്‍ ആദിവാസികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേററു.
ജയ്പൂരിലെ കലിംഗനഗറില്‍ ജനുവരി രണ്ട് തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഇവിടെയുളള ഒരു കമ്പനിക്ക് മതില്‍ പണിയുന്നതിനെ എതിര്‍ത്ത ആദിവാസികള്‍ പൊലീസിനു നേരെ ഇഷ്ടികയെറിയുകയും അമ്പുകളയക്കുകയും ചെയ്തതില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ഇതെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജാരംഭിക്കുകയും കണ്ണീര്‍വാതകഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തെങ്കിലും അക്രമാസക്തരായ ആദിവാസികളെ നിയന്ത്രിക്കാനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പിലാണ് അഞ്ച് ആദിവാസികള്‍ കൊല്ലപ്പെട്ടത്. ആദിവാസികളുടെ ആക്രമണത്തിന് ഇരയായാണ് പൊലീസുകാരന്‍ മരിച്ചത്. വെടിവച്ചതിനെ തുടര്‍ന്ന് ആദിവാസികള്‍ പിരിഞ്ഞുപോയി.












Click it and Unblock the Notifications