യുപിഎ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കും: രാജ്നാഥ്
ദില്ലി: യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ് പറഞ്ഞു. സ്ഥാനമേറ്റ ശേഷം ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎയെ ശക്തിപ്പെടുത്തുക, പാര്‍ട്ടിയുടെ നല്ല പരിവേഷം നിലനിര്‍ത്തുക, പാര്‍ട്ടിയെ വികസിപ്പിക്കുക തുടങ്ങിയവയായിരിക്കും മറ്റ് പ്രധാന ലക്ഷ്യങ്ങള്‍.
കഴിഞ്ഞ 20 മാസത്തെ യുപിഎ ഭരണം കൊണ്ട് ഒട്ടേറെ പ്രശ്നങ്ങളാണുണ്ടായത്. കര്‍ഷകര്‍ക്ക് വേണ്ട പരിഗണന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ല. രാജ്യത്തിന്റെ സുരക്ഷക്കു ഭീഷണിയുണ്ടായിരിക്കുന്നു. പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വില വര്‍ദ്ധിച്ചു. പൊതുവിതരണ സമ്പ്രദായം താറുമാറായി.കോണ്‍ഗ്രസ് സാധാരണ ജനങ്ങള്‍ക്കൊപ്പമെന്ന അവരുടെ മുദ്രാവാക്യത്തിന് പകരം ഇപ്പോള്‍ കോണ്‍ഗ്രസ് സാധാരണക്കാരെ ഉപദ്രവിക്കുന്ന ഘട്ടംവരെയെത്തിയിരിക്കുന്നു.
ഭാരത്മാത, ജനത, അന്നദാത എന്നിവയിലായിരിക്കും തന്റെ കൂടുതല്‍ ശ്രദ്ധ. രാഷ്ട്രീയത്തിന് ഇപ്പോള്‍ മാന്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അത് തിരിച്ചുകൊണ്ടുവരാന്‍ താന്‍ ശ്രമിക്കുമെന്നും രാജ്നാഥ് പറഞ്ഞു.












Click it and Unblock the Notifications