രാജ്നാഥ്സിംഗ് ബിജെപി പ്രസിഡന്റായി സ്ഥാനമേറ്റു
ദില്ലി: ബിജെപി പ്രസിഡന്റായി രാജ്നാഥ്സിംഗ് ജനവരി രണ്ട് തിങ്കളാഴ്ച സ്ഥാനമേറ്റു. ബിജെപിയുടെ അശോക റോഡിലെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് രാജ്നാഥ് ചുമതലയേറ്റത്.
15 മാസത്തിനുള്ളില്‍ ബിജെപിയുടെ പ്രസിഡന്റാവുന്ന മൂന്നാമത്തെയാളാണ് രാജ്നാഥ്. 2004 ഒക്ടോബറില്‍ വെങ്കയ്യ നായിഡു സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് എല്‍.കെ.അദ്വാനി പാര്‍ട്ടി പ്രസിഡന്റായത്.
രണ്ടാം നിര നേതാക്കള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യനെന്ന നിലയിലാണ് രാജ്നാഥ്സിംഗ് അദ്വാനിയുടെ പിന്‍ഗാമിയാവുന്നത്. ഈയിടെയായി വിവാദങ്ങളില്‍ നിന്ന് മുക്തനെന്ന ഇമേജും അദ്ദേഹത്തിനുണ്ട്.












Click it and Unblock the Notifications