2500 ശിവസൈനികര്‍ രാജിവച്ച് രാജിനൊപ്പം
മുംബൈ: രാജ് താക്കറെക്ക് പിന്തുണ പ്രഖ്യാപിച്ച് 2500 പാര്‍ട്ടി പ്രവര്‍ത്തകര്‍ ശിവസേനയില്‍ നിന്നും രാജിവച്ചു.
ഈ മാസം അവസാനം മഹാരാഷ്ട്രയില്‍ പര്യടനം നടത്തുമെന്നും പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും രാജ് താക്കറെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശിവസേനാ എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ദവ് താക്കറെയ്ക്ക് രാജിക്കത്ത് നല്‍കി.
3500ഓളം പ്രവര്‍ത്തകര്‍ കൂടി ശിവസേനയില്‍ നിന്നും രാജിവയ്ക്കുമെന്നാണ് രാജ് പക്ഷത്തിന്റെ അവകാശവാദം.












Click it and Unblock the Notifications